വെള്ളയാംകുടിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അഞ്ചംഗ സംഘം മര്‍ദിച്ചതായി പരാതി
വെള്ളയാംകുടിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അഞ്ചംഗ സംഘം മര്‍ദിച്ചതായി പരാതി
ഇടുക്കി: കട്ടപ്പനയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അഞ്ചംഗ സംഘം മര്‍ദിച്ചതായി പരാതി. ഉപ്പുതറ മാട്ടുത്താവളം മൈലാടുംപാറയില്‍ പ്രിന്‍സ് തോമസിനെയാണ് മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കട്ടപ്പന ആനക്കാംപൊയ്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ് പ്രിന്‍സ്. ചൊവ്വാഴ്ച സര്‍വീസ് അവസാനിപ്പിച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുംവഴി വെള്ളയാംകുടി-പൊന്നിക്കവല റോഡില്‍വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിന് നേതൃത്വം നല്‍കിയ രണ്ടുപേരെ തനിക്ക് അറിയാമെന്നും ഇവര്‍ തന്റെ പ്രദേശവാസികളാണെന്നും പ്രിന്‍സ് പറഞ്ഞു. ഇരുമ്പുവടി ഉപയോഗിച്ചുണ്ടായ ആക്രമണത്തില്‍ പ്രിന്‍സിന്റെ കൈയ്ക്കും വയറിനും പരിക്കേറ്റിറ്റുണ്ട്. ഇതോടൊപ്പം തന്റെ തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂട്ടി പാസും മൊബൈല്‍ ഫോണും മൂന്നു പവന്റെ സ്വര്‍ണ മാലയും ആക്രമിസംഘം കവര്‍ന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സമീപവാസികള്‍ യാതൊരുവിധ കാരണവും കൂടാതെ മദ്യപിച്ചശേഷം തന്നെ ഫോണ്‍ വിളിച്ച് അസഭ്യം പറയുകയും ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇവര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നാണ് പ്രിന്‍സ് പറഞ്ഞു. പരിക്കേറ്റ പ്രിന്‍സ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പന പൊലീസില്‍ പരാതിയും നല്‍കി
What's Your Reaction?