കട്ടപ്പന നഗരത്തില്‍ മാലിന്യം തള്ളല്‍: 15 പേര്‍ക്കെതിരെ പിഴ ചുമത്തി
കട്ടപ്പന നഗരത്തില്‍ മാലിന്യം തള്ളല്‍: 15 പേര്‍ക്കെതിരെ പിഴ ചുമത്തി
ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവിഭാഗം രണ്ടുദിവസത്തിനിടെ 15 പേര്‍ക്കെതിരെ പിഴ ചുമത്തി. നഗരത്തിലെ മിനി എംസിഎഫുകള്‍ക്കുസമീപവും മാലിന്യം തള്ളിയവരില്‍നിന്ന് പിഴ ഈടാക്കി. പരിശോധന കര്‍ശനമാക്കിയതായും സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ അറിയിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രദീപ് രാജ് ഡി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനുപ്രിയ കെ എസ്, രജിത ഐ, അമ്പിളി ബി എം, ജീവനക്കാരായ ബിബിന്‍ തോമസ്, മനു ബാബു, ബിജു മാത്യു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
What's Your Reaction?