മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം
മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം

ഇടുക്കി: മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇടുക്കി താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ സൗജന്യ ഓണക്കിറ്റ് വിതരണം നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ വിധവകള്‍ക്കാണ് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തത്. ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് പനക്കമുറി അധ്യക്ഷനായി.കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പ്രശാന്ത് രാജു, ട്രസ്റ്റ് പ്രസഡന്റ് ഹാനോക്ക് കെ.എച്ച്, ലീഗല്‍ അഡൈ്വസര്‍ അഡ്വ.മോബിന്‍ മാത്യു, സെക്രട്ടറി രാജന്‍ പി.കെ.
ട്രസ്റ്റ് ഭാരവാഹികളായ എ.കെ.ശശിധരന്‍, ശശി എന്‍., ജയ്‌സണ്‍ ഇടുക്കി, സജിലി ബിജു, പ്രമീള സുരേഷ്, സുബ്രമഹ്ണ്യന്‍ എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






