കട്ടപ്പന ഐടിഐ ജംഗ്ഷന്‍ ആശ്രമം പടി റോഡ് കോണ്‍ക്രീറ്റിങിന് തൊട്ടുപിന്നാലെ ഭാരവാഹനങ്ങള്‍ കയറ്റിയെന്ന് പരാതി
കട്ടപ്പന ഐടിഐ ജംഗ്ഷന്‍ ആശ്രമം പടി റോഡ് കോണ്‍ക്രീറ്റിങിന് തൊട്ടുപിന്നാലെ ഭാരവാഹനങ്ങള്‍ കയറ്റിയെന്ന് പരാതിCON

ഇടുക്കി: കട്ടപ്പന ഐടിഐ ജംഗ്ഷന്‍ ആശ്രമം പടി റോഡ് കോണ്‍ക്രീറ്റിങിന് തൊട്ടുപിന്നാലെ തടസം വച്ചിരുന്ന വസ്തുക്കള്‍ നീക്കി ഭാരവാഹനങ്ങള്‍ കയറ്റിയതായി പരാതി. ലയന്‍സ് ക്ലബ്ബില്‍ നടന്ന വിവാഹ ചടങ്ങിനായാണ് തടസങ്ങള്‍ എടുത്തുമാറ്റി വാഹനങ്ങള്‍ കടന്നുപോയത്. ഇത് കോണ്‍ക്രീറ്റ് തകരുന്നതിന് കാരണമായെന്നും,കൂടാതെ സ്വകാര്യ ചടങ്ങിന് മുന്നോടിയായി തന്നെ, ഇതുവഴി വാഹനം കടന്നുപോകാന്‍ തടസം ഉണ്ടായിരുന്നുവെന്നത് ബന്ധപ്പെട്ടവരെ അറിയിച്ചതാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കുത്തോടി ആവശ്യപ്പെട്ടു.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കട്ടപ്പന നഗരസഭ 28 ആം വാര്‍ഡിലൂടെ കടന്നുപോകുന്ന ഐടിഐ കുന്ന് ആശ്രമം പടി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിക്കുന്ന റോഡിന്റെ കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 15 ദിവസമെങ്കിലും പരമാവധി വാഹനങ്ങള്‍ കയറാതെ ഇരുന്നാല്‍ മാത്രമേ കോണ്‍ക്രീറ്റ് കൃത്യമായി ഉറക്കുകയും മറ്റ് നാശങ്ങള്‍ ഉണ്ടാവാതിരിക്കുകയും ചെയ്യുകയുള്ളൂ. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്തതിന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ തടസങ്ങള്‍ എടുത്തുമാറ്റി ഭാരവാഹനങ്ങള്‍ കയറ്റിയെന്നാണ് വാര്‍ഡ് കൗണ്‍സില്‍ ഷാജി കൂത്തോടിയുടെ പരാതി. ഇത് വകവയ്ക്കാതെയാണ് തടസങ്ങള്‍ എടുത്തുമാറ്റിയത്. നാളുകളായി തകര്‍ന്നു കിടന്ന പാത നവീകരിക്കുമ്പോഴും ഇത്തരത്തിലെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അപഹാസ്യമാണെന്നും, കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






