കാഞ്ചിയാറില്‍ സിപിഐ നയവിശദീകരണ യോഗം
കാഞ്ചിയാറില്‍ സിപിഐ നയവിശദീകരണ യോഗം
ഇടുക്കി: കാഞ്ചിയാര്‍ പള്ളിക്കവലയില്‍ റവന്യു വകുപ്പിന്റെ സ്ഥലം വനംവകുപ്പ് കൈവശപ്പെടുത്തിയതിനെതിരെ സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നയവിശദീകരണയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ പള്ളിക്കവലയില്‍ വനം വകുപ്പ് കൈവശംവച്ചിട്ടുള്ള 12 ഏക്കറോളം റവന്യു ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ച് പഞ്ചായത്തിന്റെയും അതുവഴി പള്ളികവലയുടെയും സമഗ്രവികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സിപിഐ യോഗം നടത്തിയത്.
കല്ലാര്‍ പട്ടംകോളനി രൂപീകരണവുമായി ബന്ധപ്പെട്ട് ആ പ്രദേശത്തുള്ള നൂറോളം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയത് കാഞ്ചിയാറിലാണ്. മിച്ചം വന്ന 12 ഏക്കറോളം ഭൂമിയില്‍ ചില കൈയേറ്റങ്ങള്‍ തുടങ്ങിയപ്പോള്‍, അതിന് തടയിടുവാന്‍ നോട്ടത്തിനായി വനം വകുപ്പിനെ ഏല്‍പ്പിച്ച സ്ഥലമാണ് അവര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരുകാരണവശാലും അനുവദിക്കാനാവില്ല. റവന്യു ഭൂമി റവന്യു ഭൂമിയായി നിലനിന്നെങ്കിലെ നാട്ടില്‍ സമഗ്രവികസനം സാധ്യമാകൂ. ഭൂമി വനം വകുപ്പിന്റെ കൈയിലിരുന്നാല്‍ നാട് കാടായി മാറും. ജനവാസമേഖല വന്യമൃഗങ്ങള്‍ കൈയടക്കും. ജില്ലയിലെ പട്ടയ വിതരണ നടപടി തടസപ്പെടുത്തുവാനും കോടതികളില്‍ കപട പരിസ്ഥിതി സംഘടനകളെ കൂട്ടുപിടിച്ച് പട്ടയനടപടി അട്ടിമറിക്കുവാനുമാണ് യുഡിഎഫ് ശ്രമമെന്നും കെ സലിംകുമാര്‍ പറഞ്ഞു.
സ്വരാജ് ലോക്കല്‍ സെക്രട്ടറി സജി കുന്നുംപുറം അധ്യക്ഷനായി. സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, ജില്ല കൗണ്‍സില്‍ അംഗം തങ്കമണി സുരേന്ദ്രന്‍, സിപിഐ കാഞ്ചിയാര്‍ ലോക്കല്‍ സെക്രട്ടറി പി ജെ സത്യപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ ആര്‍ ജനാര്‍ദനന്‍ നാ യര്‍, വിജയകുമാരി ജയകുമാര്‍, സുരേഷ് ബാബു, സുഷമ ശശി, രാജേഷ് ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?