മേരികുളത്ത് അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മേരികുളത്ത് അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇടുക്കി:മേരികുളം ജനകീയ ആരോഗ്യകേന്ദ്രത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പരിശോധിക്കുന്നതിനും ചികിത്സ നല്‍കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പരിധിയില്‍ നിരവധി അതിഥി തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്. ഇടുക്കി മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിങ് സംഘം നേരിട്ടെത്തിയാണ് ബ്ലഡ് സാമ്പിളുകള്‍ ശേഖരിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് കുമാര്‍, നിതീഷ് ആര്‍, ജെഎച്ച്‌ഐഒ അജിത, ആശാവര്‍ക്കര്‍ ബിന്ദുമോള്‍ ടി കെ എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
What's Your Reaction?






