മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം. കാന്തല്ലൂര്‍ ടൗണില്‍ അടക്കം കാട്ടാനകള്‍ പതിവായി ഇറങ്ങുന്ന സ്ഥിതിയാണ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനക്കൂട്ടം വ്യാപക നാശ നഷ്ടമാണ് വരുത്തുന്നത്. ഓണം വിപണി ലക്ഷ്യം വച്ച് ഇറക്കിയ ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിച്ചു. കഴിഞ്ഞ ദിവസം കീഴാന്തൂരില്‍ കാട്ടാന റിസോര്‍ട്ടിന്റെ ഭാഗമായുള്ള ഷെഡ് തകര്‍ത്തിരുന്നു. പതിവായി ആനകൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടും വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് ആക്ഷേപം.
What's Your Reaction?






