പാറേമാവില്‍ ഡിടിപിസിയുടെ കെട്ടിടം അടച്ചുപൂട്ടി
പാറേമാവില്‍ ഡിടിപിസിയുടെ കെട്ടിടം അടച്ചുപൂട്ടി

ഇടുക്കി: ചെറുതോണി പാറേമാവില്‍ ഡിടിപിസി കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടം അടച്ചുപൂട്ടി. സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ നടത്തുന്നതിനായി വാടകയ്ക്ക് നല്‍കിയ കെട്ടിടമാണ് കാരണമില്ലാതെ അടച്ചുപൂട്ടിയത്. 20 വര്‍ഷം മുമ്പ് ഒരുകോടിയിലേറെ രൂപ മുടക്കിയാണ് ഡിടിപിസി കെട്ടിടം നിര്‍മിച്ചത്. മുന്‍ ജില്ലാ കലക്ടര്‍ എച്ച്. ദിദേശന്റെയും മുന്‍ ഡിടിപിസി സെക്രട്ടറി ജയന്‍.പി. വിജയന്റെയും ഇടപെടലിലൂടെയാണ് സ്വകാര്യ വ്യക്തിക്ക് കെട്ടിടം വാടകയ്ക്ക് നല്‍കിയത്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹോട്ടല്‍ കാലാവധി പൂര്‍ത്തിയായതൊടെ ഡിടിപിസി അടച്ചുപൂട്ടുകയായിരുന്നു. ചെറുതോണി ഉള്‍പ്പടെയുള്ള ടൗണുകളില്‍ പാര്‍ക്കിങ് സൗകര്യം കുറവാണെങ്കിലും ഇവിടെ 100ലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ടൂറിസം വികസനത്തിന് മുതല്‍ കൂട്ടായ കെട്ടിടം അടച്ചുപൂട്ടിയതില്‍ പ്രതിഷേധം ശക്തമാണ്.
What's Your Reaction?






