മഹിളാ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ തോപ്രാംകുടിയില്‍
മഹിളാ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ തോപ്രാംകുടിയില്‍

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ തോപ്രാംകുടിയില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ നടത്തിവരുന്ന പരിപാടിയുടെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ടൗണില്‍ നിന്നാരംഭിച്ച റാലിക്ക് ശേഷം പതാക ഉയര്‍ത്തി. ബാച്ചിലര്‍ ഓഫ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ഡോക്ടറേറ്റ് നേടിയ സേതുലക്ഷ്മി കുളമറ്റത്തിനെയും, എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ സാന്ദ്ര സന്തോഷിനെയും അനുമോദിച്ചു. മഹിളാ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് റെജിമോള്‍ റെജി അധ്യക്ഷയായി. പ്രസിഡന്റ് മിനി സാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസ്മി ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, അഡ്വ. കെ ബി സെല്‍വം, ജെയ്‌സണ്‍ കെ ആന്റണി, കെ കെ മനോജ്, വിജയകുമാര്‍ മറ്റക്കര, ഡോളി തോമസ്, മിനി സജി, റോസിലി മത്തായി, ഓമന രാജു, ആലീസ് ജോര്‍ജ് തുടങ്ങിവര്‍ സംസാരിച്ചു.
What's Your Reaction?






