ഉപ്പുതറ വില്ലേജിലെ ആറ് സര്‍വേ നമ്പരുകളില്‍പെട്ട ഭൂമിയുടെ കരം സ്വീകരിക്കാത്ത വിഷയത്തില്‍ അടിയന്തര നടപടിയെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ
ഉപ്പുതറ വില്ലേജിലെ ആറ് സര്‍വേ നമ്പരുകളില്‍പെട്ട ഭൂമിയുടെ കരം സ്വീകരിക്കാത്ത വിഷയത്തില്‍ അടിയന്തര നടപടിയെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി: ഉപ്പുതറ വില്ലേജിലെ 6 സര്‍വേ നമ്പരുകളില്‍ കരം സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന്് വാഴൂര്‍ സോമന്‍ എംഎല്‍എ. വിഷയത്തില്‍ കര്‍ഷകനായ ബാബു മേച്ചേരി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയും അനുകൂല ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ലഭിച്ച ഉത്തരവില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എയ്ക്ക് നേരിട്ട് പരാതി നല്‍കിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിച്ചു സബ്മിഷന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അടിയന്തര നടപടി ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. 338, 594 ,595,800,916,917, എന്നീ 6 സര്‍വേ നമ്പറുകളിലെ പട്ടയ ഭൂമികള്‍ തോട്ടം തരം തിരിച്ച് മാറ്റിയതാണെന്ന് രാജമാണിക്യം കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് കര്‍ഷകര്‍ക്ക് കരം അടക്കാന്‍ സാധിക്കാതിരുന്നത്. ചെറുകിട കൈവശഭൂമിക്ക് ഭൂസംരക്ഷണ നിയമം ബാധകമല്ലെന്ന് ഹൈക്കോടതി ആറുവര്‍ഷം മുമ്പ് ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റവന്യു വകുപ്പ് മറച്ചുവെച്ച സാഹചര്യത്തിലാണ് ബാബു മേച്ചേരി മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയത്.
What's Your Reaction?






