ലബ്ബക്ക ജെപിഎം കോളേജില്‍ കരോള്‍ഗാന മത്സരം 14ന്
ലബ്ബക്ക ജെപിഎം കോളേജില്‍ കരോള്‍ഗാന മത്സരം 14ന്

ഇടുക്കി: ഹൈറേഞ്ചിലെ ഏറ്റവും വലിയ കരോള്‍ഗാനമത്സരമായ 'കാന്റിക് ഡി നോയല്‍' അഞ്ചാംസീസണ്‍ 14ന് വൈകിട്ട് അഞ്ചിന് ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുമെന്ന് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഎസ്ടി സഭ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് തടത്തില്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണി ഗായകന്‍ ലിബന്‍ സ്‌കറിയയാണ് വിധികര്‍ത്താവ്. ജെപിഎം ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: റോണി എസ് റോബര്‍ട്ട്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 15 ടീമുകള്‍ മത്സരിക്കും. കൂടാതെ കോളേജുകളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ബിഎഡ് കോളേജുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
What's Your Reaction?






