ഹൈറേഞ്ചിലെങ്ങും ലില്ലി വസന്തം
ഹൈറേഞ്ചിലെങ്ങും ലില്ലി വസന്തം

ഇടുക്കി: വേനല്‍മഴ പെയ്തതോടെ ഹൈറേഞ്ചില്‍ ലില്ലിപൂക്കള്‍ വിരിഞ്ഞു. ആറും ഏഴും ഇതളുകളുള്ള ചുവപ്പും ഓറഞ്ചും കലര്‍ന്ന ഈ പുഷ്പങ്ങള്‍ക്ക് ഏപ്രില്‍ ലില്ലിയെന്നും ഈസ്റ്റര്‍ ലില്ലിയെന്നും പേരുണ്ട്. ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് സ്വദേശം. ബാര്‍ബഡോസ് ലില്ലി, കൊക്കോവ ലില്ലി എന്നിങ്ങനെയും ഇവയ്ക്ക് പേരുകളുണ്ട്. ഉള്ളിയുടേതുപോലുള്ള കാണ്ഡത്തില്‍ നിന്ന് മുളച്ച് വരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പൂവ് വിരിയുന്നത്. ഓരോ തണ്ടിലും രണ്ട് പൂക്കള്‍ വീതമുണ്ടാകും. വീടുകളില്‍ അലങ്കാര ചെടിയായും നട്ടുവളര്‍ത്തുന്നുണ്ട്. വര്‍ഷം മുഴുവന്‍ പൂവിടുമെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൂടുതലായി പുഷ്പിക്കുന്നത്. അതിനാലാണ് ഇവയ്ക്ക് ഏപ്രില്‍ ലില്ലിയെന്നും ഈസ്റ്റര്‍ ലില്ലിയെന്നും പേര് ലഭിച്ചത്.
What's Your Reaction?






