കെഎസ്ആര്‍ടിഇഎ ജില്ല സമ്മേളനം കട്ടപ്പനയില്‍ തുടങ്ങി
കെഎസ്ആര്‍ടിഇഎ ജില്ല സമ്മേളനം കട്ടപ്പനയില്‍ തുടങ്ങി

ഇടുക്കി: കെഎസ്ആര്‍ടിഇഎ ജില്ലാ സമ്മേളനത്തിന് കട്ടപ്പനയില്‍ ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റ് കെ ഐ സലിം പതാക ഉയര്‍ത്തി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ സലീന ബീവി രക്തസാക്ഷി പ്രമേയവും പി ജി അജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിനുശേഷം ഡോ. കെ. ദേവദാസ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി എം ജി സുരേഷ്, ട്രഷറര്‍ ടി. കെ. ഷെഫീക്ക്, ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍, സ്വാഗത
സംഘം ചെയര്‍മാന്‍ വി ആര്‍ സജി, രക്ഷാധികാരി സി ആര്‍ മുരളി, ട്രഷറര്‍ എം സി ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






