കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചു
കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചു
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഡോക്ടറെ നിയമിച്ചതോടെ കഞ്ഞിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചു. ഇനി സിഎച്ച്‌സിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാകുമെന്ന് പ്രസിഡന്റ് എബി തോമസ് പറഞ്ഞു. ഇവിടെ കിടത്തി ചികിത്സ നിലച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക പ്രോജക്ടിലുടെ 5 ലക്ഷം രൂപ അനുവദിച്ച് ഡോക്ടറെ നിയമിച്ചു. ഇതോടെ കിടത്തി ചികിത്സയും ഈവനിങ് ഒപിയും പുനരാരംഭിച്ചു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിലെത്തുകയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആന്‍സി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയി വര്‍ക്കി, സാന്ദ്രാ മോള്‍ ജിന്നി, ജോബി ചാലില്‍ എന്നിവരും സന്ദര്‍ശനത്തിലുണ്ടായിരുന്നു.
What's Your Reaction?

