കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 31ന് കട്ടപ്പനയില്‍ 

കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 31ന് കട്ടപ്പനയില്‍ 

May 28, 2026 - 11:04
 0
കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 31ന് കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ രണ്ടാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് 31ന് കട്ടപ്പന സരസ്വതീ വിദ്യാനികേതന്‍ സ്‌കൂളില്‍ നടക്കും. രാവിലെ 10ന് ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കളരികളില്‍നിന്ന് നിരവധി കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കും. ചുവടുകള്‍, മെയ്പയറ്റ്, കെട്ടുകാരി, മുച്ചാണ്‍, വാളും പരിചയും തുടങ്ങിയ ഇനത്തിലാണ് മത്സരം. വൈകിട്ട് നടക്കുന്ന സമാപന യോഗം ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് റോയി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ടി ബാബു ആശാന്‍, സെക്രട്ടറി ജികെ രാജശേഖരന്‍ ഗുരുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow