ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആന്‍സ് ക്ലബ്ബും ചേര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ക്ക് അംഗീകാരവും അവസരങ്ങളും ഒരുക്കി റെയിന്‍ബോ 2026 ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കട്ടപ്പനയില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും അടിമാലി കാര്‍മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും നെടുങ്കണ്ടം ആശാഭവന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഇടുക്കിക്കവലയില്‍നിന്ന് ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ആരംഭിച്ച റാലി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ റാലിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ കലാമത്സരങ്ങളില്‍ വിജയികളായ സ്‌കൂളുകള്‍ക്ക് 15,000, 10,000, 7,000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. പങ്കെടുക്കുന്ന ഓരോ സ്‌കൂളിനും 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കി. തുടര്‍ന്ന നടന്ന സമാപന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ അഡ്വ. കെ ജെ ബെന്നി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, യൂനസ് സിദ്ധിക്, സിബിച്ചന്‍ ജോസഫ്, ബൈജു വേമ്പേനി, ജോസഫ് ജോണ്‍, ആനി ജബരാജ്, പി എം ജോസഫ്, ഷേര്‍ളി ബൈജു, ജാന്‍സി ജോസഫ്, ജോസഫ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?