അടിമാലി ടൗണ്‍ കൈയടക്കി തെരുവ് നായകള്‍: ഭീതിയോടെ ജനം

അടിമാലി ടൗണ്‍ കൈയടക്കി തെരുവ് നായകള്‍: ഭീതിയോടെ ജനം

Jun 21, 2025 - 16:14
 0
അടിമാലി ടൗണ്‍ കൈയടക്കി തെരുവ് നായകള്‍: ഭീതിയോടെ ജനം
This is the title of the web page

ഇടുക്കി: അടിമാലി ടൗണില്‍ തെരുവ്‌നായ ശല്യം വര്‍ധിച്ചതോടെ ജനം ഭീതിയില്‍. രാപകല്‍ വ്യത്യാസമില്ലാതെ നായകള്‍ കൂട്ടമായെത്തി ആളുകളെ ഭീതിപ്പെടുത്തുന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ ഇവറ്റകള്‍ റോഡിനുകുറുകെ ചാടുന്നത് വാഹനങ്ങളെ അപകടത്തിലാക്കുന്നു. കൂടാതെ, കാല്‍നടയാത്രികര്‍ക്കുനേരെ പാഞ്ഞടുക്കുന്നതും പതിവായി. രാത്രികാലങ്ങളില്‍ ടൗണില്‍ ഏറ്റവും തിരക്കുള്ള സെന്‍ട്രല്‍ ജങ്ഷനാണ് നായകളുടെ താവളം. ദീര്‍ഘദൂര ബസ് യാത്രികരും ഭക്ഷണശാലകളില്‍ എത്തുന്നവരും താലൂക്ക് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുമാണ് ഏറെയും. എന്നാല്‍, നായകളുടെ ശല്യം വര്‍ധിച്ചതോടെ വ്യാപാരികള്‍ യാത്രക്കാരും ഭീതിയിലാണ്. മാര്‍ക്കറ്റ് ജങ്ഷനിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം ഇവറ്റകള്‍ സദാസമയം ചുറ്റിത്തിരിയുന്നു. തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ അപകടകാരികളായി പാഞ്ഞടുക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളിലും പുലര്‍ച്ചെയും ടൗണിലെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നു. അടിയന്തരമായി നായകളെ പിടികൂടണമെന്ന് കെവിവിഇഎസ് അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow