ലബ്ബക്കട- കല്‍ത്തൊട്ടി റോഡ് നിര്‍മാണം വൈകുന്നു: വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

ലബ്ബക്കട- കല്‍ത്തൊട്ടി റോഡ് നിര്‍മാണം വൈകുന്നു: വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

Jun 21, 2025 - 15:44
Jun 21, 2025 - 15:54
 0
ലബ്ബക്കട- കല്‍ത്തൊട്ടി റോഡ് നിര്‍മാണം വൈകുന്നു: വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ കുടിയേറ്റ കാലത്തോളം പഴക്കമുള്ള ലബ്ബക്കട- കല്‍ത്തൊട്ടി റോഡ് പുനര്‍ നിര്‍മിക്കാത്തതില്‍ വ്യാപക പ്രതിഷേധം. ശനിയാഴ്ച റോഡിലെ കുഴിയില്‍ വാഴ നട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. നൂറിലേറെ കുടുംബങ്ങളുടെ ഏക സഞ്ചാരമാര്‍ഗമായ റോഡിനെ അവഗണിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് 5 വര്‍ഷമായി. സ്‌കൂളുകള്‍, ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പൊതുസ്ഥാപനങ്ങളിലേക്കുള്ള ആളുകള്‍ ഈ പാതയാണ് ഉപയോഗിക്കുന്നത്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ വാഹനഗതാഗതം ദുഷ്‌കരമായി. കാലവര്‍ഷം ആരംഭിച്ചതോടെ വെള്ളക്കെട്ടുകളും രൂക്ഷമാണ്. യാത്രാക്ലേശം രൂക്ഷമായതോടെ നാട്ടുകാര്‍ പഞ്ചായത്തിന് പരാതികള്‍ നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രത്യക്ഷ സമരവുമായി രംഗത്തുവന്നത്.
റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണെന്ന് ഇവര്‍ പറയുന്നു. കലുങ്കുകള്‍ മൂടിപ്പോയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. ചില കലുങ്കുകള്‍ ആളുകള്‍ അടച്ചതായും ആക്ഷേപമുണ്ട്. റോഡ് നിര്‍മാണം വൈകിയാല്‍ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി സമരം ശക്തമാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow