കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും 23ന് കട്ടപ്പനയില്‍

കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും 23ന് കട്ടപ്പനയില്‍

Sep 21, 2026 - 16:13
Sep 21, 2026 - 16:42
 0
കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും 23ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: സംസ്ഥാന നാടക പുരസ്‌കാര ജേതാവും തിരക്കഥാകൃത്തുമായ കെ സി ജോര്‍ജിന്റെ രണ്ടാമത് ചരമവാര്‍ഷിക ദിനാചരണവും കെ സി നാടകപ്രതിഭ പുരസ്‌കാര സമര്‍പ്പണവും 23ന് വൈകിട്ട് അഞ്ചിന് കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ നടക്കും. ജില്ലയിലെ മുതിര്‍ന്ന നാടക- ചലച്ചിത്ര നടന്‍ ജോസഫ് ചിലമ്പന് 10,001 രൂപയും ഉപഹാരവുമടങ്ങുന്ന പുരസ്‌കാരം നാടക- സിനിമ നടന്‍ രാജേഷ് ശര്‍മ സമ്മാനിക്കും. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഹേമന്തകുമാര്‍ കെ സി അനുസ്മരണ പ്രഭാഷണം നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ ജേതാവ് മോബിന്‍ മോഹന്റെ പുതിയ കഥാസമാഹാരം 'അമര്‍ഷ നഗരം' പ്രകാശനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വള്ളുവനാട് ബ്രഹ്‌മയുടെ 'പകലില്‍ മറഞ്ഞിരുന്നൊരാള്‍' എന്ന നാടകവും അരങ്ങേറും. രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ കെ സി ജോര്‍ജ് 2024 സെപ്റ്റംബര്‍ 23നാണ് അന്തരിച്ചത്. നാടക -സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുമ്പോഴായിരുന്നു ആകസ്മിക വേര്‍പാട്. കെ സി സൗഹൃദ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow