കുമളിയില്‍ 4 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു: ഗവ. ആശുപത്രിയില്‍ വാക്‌സിന്‍ ഇല്ല
കുമളിയില്‍ 4 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു: ഗവ. ആശുപത്രിയില്‍ വാക്‌സിന്‍ ഇല്ല
ഇടുക്കി: കുമളിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 4 പേരെ തെരുവ് നായ കടിച്ചുപരിക്കേല്‍പ്പിച്ചു. കൊല്ലംപട്ടട സ്വദേശികളായ ശ്രീനന്ദു(14), ജസ്‌ന(13), അനിരുദ്ധ്(10), സിഎസ്‌ഐ പള്ളി വൈദികന്‍ ഫാ. വിജയന്‍ എന്നിവര്‍ക്കാണ് പരിക്ക്. തിങ്കളാഴ്ച രാത്രി എട്ടോടെ ഹോളിഡേ ഹോം ജങ്ഷന്‍ മുതല്‍ കൊല്ലംപട്ടട വരെയുള്ള ഭാഗത്താണ് നായയുടെ ആക്രമണം. കാലിയും തുടയ്ക്കും കടിയേറ്റ ഇവരെ ഉടന്‍ കുമളി സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും ആന്റി റേബീസ് വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനും ലഭ്യമല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച നായയെ ഇതുവരെ കണ്ടെത്താനായില്ല. ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്. അടിയന്തരമായി തെരുവ് നായയെ പിടികൂടണമെന്നും കുമളി സിഎച്ച്‌സിയില്‍ വാക്‌സിനും കൂടുതല്‍ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?