കാമാക്ഷി പഞ്ചായത്ത്: കേരളോത്സവം ആരംഭിച്ചു
കാമാക്ഷി പഞ്ചായത്ത്: കേരളോത്സവം ആരംഭിച്ചു
ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി. കാല്‍വരിമൗണ്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. കാമാക്ഷി പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്നാണ് കേരളോത്സവം നടത്തുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന കേരളോത്സവം ഫുട്‌ബോള്‍ മത്സരത്തോടെയാണ് ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷനായി. കാല്‍വരിമൗണ്ട് സ്‌കൂള്‍ ഗ്രൗണ്ട്, കാമാക്ഷി പഞ്ചായത്ത് സ്റ്റേഡിയം, ഉദയഗിരി സെന്റ് മേരീസ് പാരീഷ് ഹാള്‍, കാമാക്ഷി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലായി ഫുട്‌ബോള്‍, കബഡി, ബാഡ്മിന്റണ്‍, ചെസ്, യോഗ എന്നി മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്. കേരളോത്സവം വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍ റെനി റോയ്, പഞ്ചായത്തംഗങ്ങളായ എം ജെ ജോണ്‍, ചെറിയാന്‍ കട്ടക്കയം, റീന സണ്ണി, വി എന്‍ പ്രഹ്ലാദന്‍, ജിന്റു ബിനോയ്, പഞ്ചായത്ത് സെക്രട്ടറി നജീം എച്ച് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?