വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ഇടുക്കി: നാല് ദിവസങ്ങളിലായി നടന്നുവന്ന വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ ഗ്രൗണ്ടുകളിലായി ക്രിക്കറ്റ,് വോളിബോള്‍, ബാഡ്മിന്റണ്‍, അത്ലറ്റിക്, ചെസ് തുടങ്ങിയ കായിക മത്സരങ്ങളും കഥാപ്രസംഗം, ഗാനരചന, ചിത്രരചന, പ്രസംഗം തുടങ്ങിയ കലാമത്സരങ്ങളുമാണ് നടത്തിയത്. സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന വടംവലി മത്സരം കാണാന്‍ നിരവധി ആളുകളാണ് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷയായി. സംഘാടകസമിതി ചെയര്‍മാനും പഞ്ചായത്തംഗവുമായ ബി ജോര്‍ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍, പഞ്ചായത്തംഗങ്ങളായ പ്രിയങ്ക മഹേഷ്, സുമ മനു, മുനീശ്വരി, കെ മാരിയപ്പന്‍, ദേവി ഈശ്വരന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് തലത്തില്‍ വിജയികളായവര്‍ക്ക് ബ്ലോക്ക് ജില്ലാതലങ്ങളില്‍ നടക്കുന്ന കേരളോത്സവത്തില്‍ പങ്കെടുക്കാം. വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പെരിയാര്‍ മ്യൂസിക് ബാന്റിന്റെ ഗാനമേളയും നടത്തി.
What's Your Reaction?






