ട്രാക്ടര്‍ റാലിയും സമ്മേളനവും ഇന്ന്
ട്രാക്ടര്‍ റാലിയും സമ്മേളനവും ഇന്ന്

ഇടുക്കി: ഡല്‍ഹി സമരത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച കട്ടപ്പനയില്‍ ട്രാക്ടര്‍ റാലിയും പൊതുസമ്മേളനവും നടത്തും. പകല്‍ മൂന്നിന് പുളിയന്‍മലയില്‍ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. നാലിന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നേതാക്കളായ സി വി വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, എന്‍ വി ബേബി, ടി സി കുര്യന്‍, പി കെ സദാശിവന്‍, ബിജു ഐക്കര, സിനോജ് വള്ളാടി, ജോര്‍ജ് അഗസ്റ്റിന്‍, മാത്യു ജോര്‍ജ്, വി കെ സോമന്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






