വണ്ടിപ്പെരിയാറില്‍ എസ്പി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി
വണ്ടിപ്പെരിയാറില്‍ എസ്പി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി
ഇടുക്കി: പാമ്പനാര്‍ ജിഎച്ച്എസ്എസ്, വണ്ടിപ്പെരിയാര്‍ പിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളിലെ എസ്പി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ സല്യൂട് സ്വീകരിച്ചു. ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജയകുമാര്‍, സിജിമോന്‍ കെ ബി, ഹൗസീന പി എച്ച് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തീകരിച്ച 176 കേഡറ്റുകള്‍ പരേഡ് കമാന്‍ഡര്‍ അശ്വതി രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു. മികച്ച കേഡറ്റുകള്‍, സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത കേഡറ്റുകള്‍, എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കിയ കേഡറ്റുകളെയും അനുമോദിച്ചു. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമര്‍ജന്‍സിങ് നായക്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ദേവി ഈശ്വരന്‍, വനിതാ മുരുകന്‍, പഞ്ചായത്തംഗങ്ങളായ ആര്‍ സെല്‍വത്തായി, സുന്ദര്‍രാജ്, ലീലാമ്മ, നജീബ്, പ്രവീണ്‍കുമാര്‍, ആന്റണി ചാക്കോ, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജര്‍മ്മലില്‍ എസ്, ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, പാമ്പനാര്‍ ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജയ, പിടിഎ പ്രസിഡന്റുമാരായ, ആര്‍ രാമരാജ്, സുനില്‍ ജെ, എസ്പിസി ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ് ആര്‍ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?