ലബ്ബക്കട ജെപിഎം കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ലൂര്‍ദ്മാതാ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ലബ്ബക്കട ജെപിഎം കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ലൂര്‍ദ്മാതാ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Aug 14, 2025 - 17:21
 0
ലബ്ബക്കട ജെപിഎം കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ലൂര്‍ദ്മാതാ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ലബ്ബക്കട ലൂര്‍ദ്മാതാ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുട്ടികളില്‍ ദേശസ്നേഹവും പൗരബോധവും സാമൂഹികപ്രതിബദ്ധതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് ഓഫ് ദ നേഷന്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി. കൂടാതെ സ്വാത്രന്ത്ര്യദിന ക്വിസ് മത്സരം നടത്തുകയും എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് മഞ്ജു ചെറിയാന്‍, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ അഞ്ചു സി പി, വിദ്യാര്‍ഥി കോ- ഓര്‍ഡിനേറ്റര്‍ ശ്രീഹരി ഗോവിന്ദ് എസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ടിജി ടോം, സോണിയ ജെയിംസ്, ജിത്തു ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow