ബിജെപി ഉപ്പുതറയില്‍ പ്രതിഷേധ പ്രകടനം നടത്തി
ബിജെപി ഉപ്പുതറയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനുനേരെ സിപിഐഎം കോണ്‍ഗ്രസ് സഖ്യം നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഉപ്പുതറയില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ഐസക് ഉദ്ഘാടനം ചെയ്തു. വലിയപാലം ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണില്‍ സമാപിച്ചു. ഉപ്പുതറ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഏലപ്പാറ മണ്ഡലം ജനറല്‍ സെക്രട്ടറി എ പി ബിനോജ് കുമാര്‍, വൈസ് പ്രസിഡന്റ് എന്‍ ടി വിജയന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇ ബൈജു, വൈസ് പ്രസിഡന്റുമാരായ ജയ്‌മോന്‍ തോമസ്, ഇ ബാബു, സെക്രട്ടറി എം എല്‍ രാജന്‍, പഞ്ചായത്തംഗം ജെയിംസ് തോകൊമ്പേല്‍ , സുരേഷ് കെഎസ്, എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






