ബാലഗ്രാം തേര്‍ഡ്ക്യാമ്പില്‍ വീട് കുത്തിത്തുറന്ന് 80 കിലോ കുരുമുളക് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
ബാലഗ്രാം തേര്‍ഡ്ക്യാമ്പില്‍ വീട് കുത്തിത്തുറന്ന് 80 കിലോ കുരുമുളക് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി: അയല്‍വാസിയുടെ വീട്ടില്‍നിന്ന് 80 കിലോ കുരുമുളക് മോഷ്ട്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലഗ്രാം തേര്‍ഡ്ക്യാമ്പ് ബ്ലോക്ക് നമ്പര്‍-1099 പനച്ചിക്കല്‍ അജ്മല്‍ ഹുസൈന്‍ പി എം(30) ആണ് പിടിയിലായത്. തേര്‍ഡ്ക്യാമ്പ് മേലേതില്‍ പ്രഭാകരന്റെ വീട്ടിലാണ് മെയ് 27ന് മോഷണം നടത്തിയത്. വീട്ടുകാര്‍ വിദേശത്തായിരുന്നതിനാല്‍ മോഷണവിവരം അറിയാന്‍ വൈകി. ബുധനാഴ്ച തിരികെയെത്തിയപ്പോഴാണ് കുത്തിപ്പൊളിച്ചതായി കണ്ടത്. പരിശോധനയില്‍ കുരുമുളക് മോഷണം പോയതായി വ്യക്തമായി. തുടര്‍ന്ന് കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കി. മോഷണത്തിനുശേഷം ഒളിവില്‍ കഴിഞ്ഞ ആറന്മുളയിലെ ഭാര്യ വീട്ടില്‍നിന്നാണ് അജ്മല്‍ ഹുസൈനെ പിടികൂടിയത്. തൂക്കുപാലത്തെ മലഞ്ചരക്ക് കടയില്‍ വിറ്റ 37 കിലോ കുരുമുളകും കണ്ടെടുത്തു. പ്രതിയെ നെടുങ്കണ്ടം കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ കമ്പംമെട്ട് എസ്എച്ച്ഒ രതീഷ് ഗോപാല്‍, എസ്‌ഐമാരായ ടി. ബിജു, പി വി മഹേഷ്, എസ് സിപിഒ സൈദ് മുഹമ്മദ്, സിപിഒ റിയാസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
What's Your Reaction?






