ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജില്ലാ പൊലീസിന്റെ ഇരുചക്ര വാഹന റാലിക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജില്ലാ പൊലീസിന്റെ ഇരുചക്ര വാഹന റാലിക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി
ഇടുക്കി: ലഹരിക്കെതിരെ ജില്ലാ പൊലീസ് നടത്തുന്ന ഇരുചക്ര വാഹന റാലിക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി. ജില്ലാ പൊലീസ് കുറ്റന്വേഷണ വിഭാഗം ഡിവൈഎസ്പി ബിജു ഉദ്ഘാടനം ചെയ്തു. ഏവരും സഹകരിക്കുക കൈകോര്‍ക്കുക മയക്കുമരുന്ന് രഹിത സമൂഹത്തിനായി എന്ന സന്ദേശം ഉയര്‍ത്തിയാണ് ജില്ലയിലുടനീളം 3 ദിവസങ്ങളിലായി റാലി സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാറില്‍ എത്തിയ റാലിക്ക് വിവിധ സ്‌കൂളുകളിലെ എസ്പിസി വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത സിങ് നായക് അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തെരുവുനാടകവും അവതരിപ്പിച്ചു.
What's Your Reaction?