പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവം: പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവം: പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി : കട്ടപ്പനയില്‍ അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാക്കളെ അവഗണിച്ച് കടന്നുപോയ, നെടുങ്കണ്ടം പൊലീസിനെതിരെ ഒടുവില്‍ നടപടി. പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ അന്വേഷണവിധേയമായാണ് സിപിഒമാരായ എം ആസാദ്, കെ ആര്‍ അജീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം സിസി ടിവി ദൃശ്യം ഉള്‍പ്പെടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഹൈറേഞ്ച് ന്യൂസ് ഓണ്‍ലൈനാണ്. കഴിഞ്ഞ 18ന് രാത്രി 10.30 ഓടെ കട്ടപ്പന പള്ളിക്കവലയിലായിരുന്നു അപകടം. ദിശമാറിയെത്തിയ പിക് അപ് ബൈക്കില്‍ ഇടിച്ചാണ് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. പള്ളിക്കവലയ്ക്കു സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ടൗണിലേയ്ക്ക് വരികയായിരുന്നു ഇരുവരും.
നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെയാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ബൊലേറോ ഇതുവഴി എത്തിയത്. ആശുപത്രിയിലെത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടുവന്നെങ്കിലും ജീപ്പില്‍ കയറ്റാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞശേഷം പൊലീസ് ജീപ്പ് മുന്നോട്ടുപോയി. നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് പ്രതിയുമായി സബ് ജയിലിലേക്ക് പോയശേഷം തിരികെ മടങ്ങുകയായിരുന്നു പൊലീസുകാര്‍. യുവാക്കളെ ഓട്ടോറിക്ഷയിലാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
What's Your Reaction?






