കട്ടപ്പനയിൽ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ അവഗണിച്ച പൊലീസുകാര്‍ക്ക് സസ്പെൻഷൻ
കട്ടപ്പനയിൽ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ അവഗണിച്ച പൊലീസുകാര്‍ക്ക് സസ്പെൻഷൻ

ഇടുക്കി :,കട്ടപ്പനയില്‍ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിക്കാതെ അവഗണിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ സിപിഒമാരായ എം ആസാദ്, കെ ആർ അജീഷ് എന്നിവർക്കെതിരെയാണ് നടപടി. വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ 18ന് രാത്രി പത്തരയോടെ പള്ളിക്കവല ജങ്ഷനില്‍ പിക് അപ് ബൈക്കലിടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടസമയം ഇതുവഴിയെത്തിയ നെടുങ്കണ്ടം പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. പൊലീസ് ജീപ്പില്‍ കയറ്റാന്‍ പറ്റില്ലെന്നും ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാനുമാണ് പൊലീസുകാര്‍ പറഞ്ഞത്.
What's Your Reaction?






