കാഞ്ചിയാര്‍ തൊപ്പിപ്പാളയില്‍ നടപ്പുവഴി കെട്ടിയടച്ചതായി പരാതി: 50 കുടുംബങ്ങള്‍ ദുരിതത്തില്‍
കാഞ്ചിയാര്‍ തൊപ്പിപ്പാളയില്‍ നടപ്പുവഴി കെട്ടിയടച്ചതായി പരാതി: 50 കുടുംബങ്ങള്‍ ദുരിതത്തില്‍
ഇടുക്കി: കാഞ്ചിയാര്‍ തൊപ്പിപ്പാളയില്‍ 60 വര്‍ഷത്തിലേറെയായി പ്രദേശവാസികള്‍ ഉപയോഗിച്ചുവന്ന നടപ്പുവഴി പ്രദേശവാസി കെട്ടിയടച്ചതായി പരാതി. തൊപ്പിപ്പാള നഗര്‍ റോഡില്‍നിന്ന് കാവടിക്കവല കോണ്‍ക്രീറ്റ് റോഡിലേക്കുള്ള നടപ്പുവഴിയാണ് മതില്‍കെട്ടി അടച്ചത്. 50ലേറെ കുടുംബങ്ങള്‍ ദിവസവും കടന്നുപോകുന്ന പാതയാണിത്. നടപ്പുവഴി അടച്ചതോടെ രണ്ടര കിലോമീറ്റര്‍ കൂടുതല്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇത് സ്‌കൂള്‍ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുന്നു. കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ല. അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
What's Your Reaction?