കെയര്‍ ഫൗണ്ടേഷന്‍ മുരിക്കാശേരിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറി
കെയര്‍ ഫൗണ്ടേഷന്‍ മുരിക്കാശേരിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറി
ഇടുക്കി: കെയര്‍ ഫൗണ്ടേഷന്‍ മുരിക്കാശേരിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറു ഭവനങ്ങളുടെ താക്കോല്‍ ദാനവും പുതിയ ആറു ഭവനങ്ങളുടെ നിര്‍മാണോദ് ഘാടനവും നടത്തി. മുരിക്കാശേരി ടൗണില്‍ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ താക്കോല്‍ കൈമാറി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മുരിക്കാശേരി പെരിയാര്‍വാലി നിവാസികള്‍ക്കായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ചെയര്‍മാനായ ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനമാണ് നടത്തിയത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴക്കന്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എസ് അശോകന്‍, ഇബ്രാഹീംകുട്ടി കല്ലാര്‍, നിഷ സോമന്‍, കെപിസിസി അംഗം എ പി ഉസ്മാന്‍, ഇ എം അഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കരക്കുന്നേല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, ബ്ലോക്ക് പ്രസിഡന്റുമാരായ തോമസ് മൈക്കിള്‍, അനീഷ് നെല്ലിക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, ഡിസിസി സെക്രട്ടറിമാര്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

