കൊന്നത്തടി സഹകരണ ബാങ്ക് പരീക്ഷാ വിജയികളെ അനുമോദിച്ചു
കൊന്നത്തടി സഹകരണ ബാങ്ക് പരീക്ഷാ വിജയികളെ അനുമോദിച്ചു

ഇടുക്കി: കൊന്നത്തടി സര്‍വീസ് സഹകരണ ബാങ്ക് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 603-ാം റാങ്ക് നേടിയ അനുശ്രീ സത്യനേയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബിഎഡ് ഇംഗ്ലീഷ് ലിറ്ററേച്ചറിന് ഒന്നാം റാങ്ക് നേടിയ മിന്നു സുരേന്ദ്രനേയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയുമാണ് യോഗത്തില്‍ അനുമോദിച്ചത്. ബാങ്ക് പ്രസിഡന്റ് വി എം ബേബി അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി സി എസ് അനീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ റ്റി പി മല്‍ക്ക, പഞ്ചായത്തംഗം സി കെ ജയന്‍, രജനി കെ കെ, എ ബി സദാശിവന്‍, ശശി ആദിച്ചന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






