റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റിയും തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയും ചേര്‍ന്ന് ചക്കുപള്ളത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ കാര്‍ഡിയോ, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. സൗജന്യമായി ഇസിജി, ബി പി, ഷുഗര്‍ പരിശോധനയും കൂടാതെ ഡയറ്റീഷ്യന്റെ സേവനവും ലഭ്യമാക്കി. സ്തനാര്‍ബുദം നിര്‍ണയിക്കാനുള്ള മാമോഗ്രാഫി, പുരുഷന്മാര്‍ക്കുള്ള പിഎസ്എ ടെസ്റ്റ് എന്നിവ സൗജന്യമായി ചെയ്യാനുള്ള കൂപ്പണ്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റി പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ മനോജ് തമ്പി, പ്രദീപ് മധുരമറ്റത്തില്‍, റോട്ടറി ക്ലബ് ഭാരവാഹികളായ ജോസുകുട്ടി പയ്യലുമുറിയില്‍, ബിബിന്‍ വര്‍ഗീസ്, പ്രവീണ്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു. സ്മിത ആശുപത്രിയിലെ ഡോക്ടര്‍മാരായ എല്‍ദോസ് ജോര്‍ജ്, ജെഫിന്‍ ജെയിംസ്, രാഖി കെ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?