സിപിഐ എം ലബ്ബക്കടയില്‍ നയവിശദീകരണ യോഗം നടത്തി
സിപിഐ എം ലബ്ബക്കടയില്‍ നയവിശദീകരണ യോഗം നടത്തി
ഇടുക്കി: സിപിഐ എം കാഞ്ചിയാര്‍ ലോക്കല്‍ കമ്മിറ്റി ലബ്ബക്കടയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു. കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക- സുരക്ഷ പദ്ധതികള്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സമഗ്ര വികസന പദ്ധതികള്‍ എന്നിവ നടപ്പാക്കി. മത-ജാതി വിദ്വേഷങ്ങള്‍ ഇല്ലാതെ മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ പിണറായി സര്‍ക്കാര്‍ സംരക്ഷിച്ചു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ രാഷ്ട്രീയനേട്ടത്തിനായി വിദ്വേഷം പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും മാത്യു ജോര്‍ജ് പറഞ്ഞു. നേതാക്കളായ വി വി ജോസ്, ടോമി ജോര്‍ജ്, കെ പി സജി, ബിന്ദു മധുക്കുട്ടന്‍, രമ മനോഹരന്‍, പി ഡി അനൂപ് എന്നവര്‍ സംസാരിച്ചു.
What's Your Reaction?