പൊലീസുകാരനും കര്‍ഷകനും: കഞ്ഞിക്കുഴി സ്റ്റേഷനിലെ ആസാദ് 'ഡബിള്‍ ഡ്യൂട്ടി'യില്‍ ഹാപ്പിയാണ്
പൊലീസുകാരനും കര്‍ഷകനും: കഞ്ഞിക്കുഴി സ്റ്റേഷനിലെ ആസാദ് 'ഡബിള്‍ ഡ്യൂട്ടി'യില്‍ ഹാപ്പിയാണ്
ഇടുക്കി: ഔദ്യോഗിക ജീവിതത്തിനിടയിലും കാര്‍ഷികവൃത്തിയില്‍ ഏറെ താല്‍പര്യമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ആസാദ് തോമസ്് ജോലി സമയം കഴിഞ്ഞാല്‍ ഉടനെ തന്നെ വീട്ടിലെത്തും. പിന്നീട് നേരം ഇരുട്ടുവോളം കൃഷിപ്പണികളാണ്. കുരുമുളകും ഏലവും ജാതിയും ഉള്‍പ്പെടെ എല്ലാത്തരം കൃഷികളും ആസാദിന്റെ പുരയിടത്തിലുണ്ടെങ്കിലും ഏറെ താല്‍പര്യം ജാതി കൃഷിയിലാണ്. മുപ്പത്തിയഞ്ചോളം ഇനത്തില്‍പ്പെട്ട ജാതി മരങ്ങളാണ് ആസാദിന്റെ കൃഷിയിടത്തിലുള്ളത്. റൗണ്ട് ലീഫ്, ഇന്തോനേഷ്യന്‍, പാലത്തിങ്കല്‍ ഗോള്‍ഡ്, നിലമ്പൂര്‍ ജാതി, ആലപ്പുഴ ജാതി ഇങ്ങനെ ഓരോ ഇനവും ഏറെ കായ്ഫലമുള്ളവയാണ്. സ്വന്തമായുള്ള കൃഷിക്ക് പുറമേ ഇവയുടെ എല്ലാം തൈകളും ഉല്‍പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. കൃഷിചെലവ്കുറവും പരിപാലിക്കാന്‍ എളുപ്പവും എന്നതാണ് ജാതി കൃഷിയില്‍ താല്‍പര്യമുണ്ടാവാന്‍ കാരണമെന്ന് ആസാദ് പറയുന്നു. മുട്ടത്തോടുകള്‍ ശേഖരിച്ചും മറ്റു ജൈവവളങ്ങള്‍ കണ്ടെത്തിയുമാണ് കൃഷി പരിപാലിക്കുന്നത്. ജാതി കൃഷി വീട്ടമ്മമാര്‍ക്കുപോലും നോക്കി നടത്താന്‍ കഴിയുമെന്നും കര്‍ഷകര്‍ക്ക് കഴിയുന്നത്ര പ്രോത്സാഹനം നല്‍കുകയുമാണ് തന്റെ ലക്ഷ്യമെന്നാണ് ആസാദ് പറയുന്നത്. ഹൈറേഞ്ചിലെ മാതൃക കൃഷിത്തോട്ടം എന്ന നിലയില്‍ ആസാദ് തോമസിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ കൃഷിയില്‍ താല്‍പര്യമുള്ള പലരും പുറം നാടുകളില്‍നിന്ന് എത്താറുണ്ട്.
What's Your Reaction?