തോട്ടം തൊഴിലാളി ശമ്പള വര്‍ധന നാമമാത്രം: ജില്ലയില്‍ സമരം ശക്തമാക്കുമെന്ന് ഐഎന്‍ടിയുസി

തോട്ടം തൊഴിലാളി ശമ്പള വര്‍ധന നാമമാത്രം: ജില്ലയില്‍ സമരം ശക്തമാക്കുമെന്ന് ഐഎന്‍ടിയുസി

Mar 13, 2026 - 16:15
 0
തോട്ടം തൊഴിലാളി ശമ്പള വര്‍ധന നാമമാത്രം: ജില്ലയില്‍ സമരം ശക്തമാക്കുമെന്ന് ഐഎന്‍ടിയുസി
This is the title of the web page

ഇടുക്കി: തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം നാമമാത്രമായി വര്‍ധിപ്പിച്ച സര്‍ക്കാരിന്റെയും തൊഴില്‍ വകുപ്പിന്റെയും നിലപാടില്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നിലവില്‍ 43 രൂപ വേതനവും 5 രൂപ പ്രത്യേക അലവന്‍സും ഉള്‍പ്പെടെ 48 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആരെയോ പ്രീതിപ്പെടുത്താനാണ് ചെറിയതോതില്‍ ശമ്പള വര്‍ധന നടപ്പാക്കിയതെന്ന് നേതാക്കള്‍ കുറപ്പെടുത്തി.
പ്ലാന്റേഷന്‍ ഫെഡറേഷന്‍(ഐഎന്‍ടിയുസി) 30 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് ലേബര്‍ കമ്മിഷണര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ 7ന് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അടിസ്ഥാന ശമ്പളം 100 രൂപ വര്‍ധിപ്പിക്കണമെന്നും ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടുകൂടി വര്‍ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി ഏകപക്ഷീയമായി വര്‍ധന പ്രഖ്യാപിച്ചു. ഐഎന്‍ടിയുസി പ്രതിനിധികളായ പി ജെ ജോയി, എ കെ മണി, വി ആര്‍ പ്രതാപന്‍, പി പി അലി എന്നിവര്‍ ഇതിനെതിരെ എതിര്‍ക്കുകയും വിയോജനം രേഖപ്പെടുത്തി ഒപ്പുവയ്ക്കാതെ ഇറങ്ങിപ്പോരുകയും ചെയ്തു.
സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ജില്ലയില്‍ സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, പ്ലാന്റേഷന്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ജി മുനിയാണ്ടി, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി, നെടുങ്കണ്ടം റീജണല്‍ പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം, കട്ടപ്പന മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, എം മുത്തുരാജ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow