ബാത്ത് റൂമിൽ കുളിക്കാൻ കയറിയ വയോധികൻ ഇടിമിന്നലേറ്റ് മരിച്ചു: സംഭവം അയ്യപ്പൻകോവിൽ ആറേക്കറിൽ
ബാത്ത് റൂമിൽ കുളിക്കാൻ കയറിയ വയോധികൻ ഇടിമിന്നലേറ്റ് മരിച്ചു: സംഭവം അയ്യപ്പൻകോവിൽ ആറേക്കറിൽ
ഇടുക്കി: വേനൽമഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അയ്യപ്പൻകോവിൽ ആറേക്കർ ആലടിക്കുന്നിൽ താമസിക്കുന്ന നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ(ദാസ്-87) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കുളിക്കാനായി ബാത്ത് റൂമിൽ കയറിയപ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടൻതന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീട്ടിലെ വയറിങ് ഉൾപ്പെടെ കത്തിനശിക്കുകയും ഭിത്തിക്ക് വിള്ളൽ വീഴുകയും ചെയ്തു. ദേവസ്യയുടെ ഭാര്യ മേരി ഒരുവർഷം മുമ്പ് മരിച്ചിരുന്നു. മുരിക്കാട്ടുകുടി ഗവ. ട്രൈബൽ എച്ച്എസ്എസിലെ ജീവനക്കാരിയായ മകൾ ഇടത്തിപ്പറമ്പിൽ ബിന്ദുവിനൊപ്പം ആലടിക്കുന്നിലായിരുന്നു താമസം. സംസ്കാരം പിന്നീട്. മരുമകൻ: പരേതനായ ബിജു.
What's Your Reaction?