കഞ്ഞിക്കുഴി വട്ടോന്‍പാറയിലെ ടൂറിസം സാധ്യതകള്‍ പ്രയോജപ്പെടുത്തണമെന്ന് നാട്ടുകാര്‍
കഞ്ഞിക്കുഴി വട്ടോന്‍പാറയിലെ ടൂറിസം സാധ്യതകള്‍ പ്രയോജപ്പെടുത്തണമെന്ന് നാട്ടുകാര്‍
ഇടുക്കി: കഞ്ഞിക്കുഴി വട്ടോന്‍പാറയിലെ ടൂറിസം സാധ്യതകള്‍ പ്രയോജപ്പെടുത്താന്‍ അധികൃതരുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍. പുന്നയാര്‍ തോടിന്റെ സമീപപ്രദേശങ്ങളായ വട്ടോന്‍പാറ ഒരു ടൂറിസം ഹബ്ബാക്കി മാറ്റിയാല്‍ പ്രാദേശിക വികസനത്തിനുള്ള സാധ്യതകളാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി കഞ്ഞിക്കുഴി ടൗണില്‍ നിന്നും 2 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള പ്രകൃതിമനോഹരമായ പ്രദേശമാണ് വട്ടോന്‍പാറ. സമീപത്ത് മലമുകളിലെ ക്ഷേത്രവും തെളിഞ്ഞൊഴുകുന്ന പുന്നയാര്‍ തോടും, അധികം ദൂരത്തിലല്ലാതെ കാണുന്ന നേര്യമംഗലം പാംബ്ല മലനിരകളുമൊക്കെയാണ് വട്ടോന്‍പാറയുടെ പ്രത്യേകത. ആലപ്പുഴ മധുര സംസ്ഥാനപാതയുടെ ഭാഗമായതിനാല്‍ പുറമേനിന്നും സഞ്ചാരികള്‍ എത്താറുണ്ട്. എങ്കിലും ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. മെയ് മുതല്‍ ഡിസംബര്‍ വരെ പുന്നയാര്‍പുഴ ജലസമൃദ്ധമാണ്. കാലവര്‍ഷത്തില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ചില അപകട സാധ്യതകളുമുണ്ട്. ഇത് സൂചിപ്പിക്കാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുഴയോരത്ത് സംരക്ഷണവേലികള്‍ കൂടി സ്ഥാപിക്കണം. പ്രദേശം വൃത്തിയായി സൂക്ഷിക്കാന്‍ ഹരിത കര്‍മസേനയും ക്ഷേത്ര ഭാരവാഹികളുമൊക്കെ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ വട്ടോന്‍പാറ പൂര്‍ണമായും മാലിന്യ മുക്തമാണ്. ത്രിതല പഞ്ചായത്തുകളുടെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ഇടപെടലുണ്ടായാല്‍ വട്ടോന്‍പാറ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറും. സന്ദര്‍ശകര്‍ ധാരാളമെത്തുന്നതോടെ പ്രദേശത്തിന് കൂടുതല്‍ വികസന സാധ്യതയുമുണ്ടാവും.
What's Your Reaction?