ഏലമല കാടുകള്‍ വനഭൂമിയാക്കിയ വനംവകുപ്പ് നടപടി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നല്‍കി

ഏലമല കാടുകള്‍ വനഭൂമിയാക്കിയ വനംവകുപ്പ് നടപടി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നല്‍കി

Oct 18, 2026 - 11:53
 0
ഏലമല കാടുകള്‍ വനഭൂമിയാക്കിയ വനംവകുപ്പ് നടപടി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നല്‍കി
This is the title of the web page

ഇടുക്കി: ഏലമല കാടുകള്‍ വനഭൂമിയാണെന്ന തരത്തില്‍ വനംവകുപ്പ് രേഖകളില്‍ തെറ്റായി ചേര്‍ത്തത് നീക്കം ചെയ്യണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നല്‍കി. വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ജി ഗിരീഷിന്റെ ബെഞ്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി, വനംവകുപ്പ് മേധാവി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാരിന്റെ ആവശ്യപ്രകാരം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച കോടതി, കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി. തിരുവിതാംകൂര്‍ രാജഭരണകാലം മുതല്‍ റവന്യൂ വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഭൂമിയാണ് ഏലമലക്കാടുകളെന്നും കര്‍ഷകര്‍ക്ക് ഏലകൃഷിക്കായി ഭൂമി പതിച്ചുനല്‍കുകയും കുത്തകപ്പാട്ടമായി അനുവദിക്കുകയുമാണ് ചെയ്തതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പ്രദേശത്തെ മരങ്ങളുടെ സംരക്ഷണം മാത്രമാണ് വനംവകുപ്പിന്റെ ചുമതല.
ഇഎസ്എ സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ കട്ടപ്പന, നെടുങ്കണ്ടം, അടിമാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വനംവകുപ്പ് രേഖകളില്‍ റിസര്‍വ് വനമാണെന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഈ പ്രദേശങ്ങള്‍ റവന്യൂ ഭൂമിയാണെന്ന് പരസ്യമായി വ്യക്തമാക്കുമ്പോഴും വനംവകുപ്പ് രേഖകളിലെ തെറ്റായ പരാമര്‍ശം തിരുത്താന്‍ തയാറായിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ മുമ്പ് നല്‍കിയ സത്യവാങ്മൂലങ്ങളിലും ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതിനാല്‍ ഹൈക്കോടതിയിലും ഇതേ നിലപാട് ആവര്‍ത്തിക്കേണ്ടി വരുമെന്നും തെറ്റായ രേഖപ്പെടുത്തലുകള്‍ നീക്കം ചെയ്യേണ്ടിവരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചിത്ര കൃഷ്ണന്‍കുട്ടി, അഡ്വ. ഷൈന്‍ വര്‍ഗീസ്, പി സി മാത്യു, അനൂപ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow