കരുണാപുരം പഞ്ചായത്തിന് 45.34 കോടിയുടെ ബജറ്റ് 

കരുണാപുരം പഞ്ചായത്തിന് 45.34 കോടിയുടെ ബജറ്റ് 

Mar 13, 2026 - 14:27
 0
കരുണാപുരം പഞ്ചായത്തിന് 45.34 കോടിയുടെ ബജറ്റ് 
This is the title of the web page

ഇടുക്കി: കരുണാപുരം പഞ്ചായത്ത് ബജറ്റില്‍ തൂക്കുപാലം പൊതുമാര്‍ക്കറ്റ് നിര്‍മാണത്തിന് 4 കോടി വകയിരുത്തി. 45.34 കോടി രൂപ വരവും 45.21 കോടി ചെലവും 12.58 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് വി സി ബിനുവിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍ അവതരിപ്പിച്ചു. കമ്യൂണിറ്റി ഹാളുകളുടെ അറ്റകുറ്റപ്പണി- 32 ലക്ഷം, പാലിയേറ്റീവ് പരിചരണം-13 ലക്ഷം, വൃക്കരോഗികളുടെ ഡയാലിസിസ്- 4 ലക്ഷം, കളിസ്ഥലം- 15 ലക്ഷം, കൂട്ടാറില്‍ ഹാപ്പിനസ് പാര്‍ക്ക് -10 ലക്ഷം, കാര്‍ഷിക മേഖല-90 ലക്ഷം, രാമക്കല്‍മേട് ടൂറിസം വികസനം- 25 ലക്ഷം, സ്ട്രീറ്റ് ലൈറ്റ്- 15 ലക്ഷം, അടിയന്തര ദുരന്തപ്രതിരോധ മുന്നൊരുക്കം- 17 ലക്ഷം, മാലിന്യ നിര്‍മാര്‍ജനം- 20 ലക്ഷം എന്നിങ്ങനെയാണ് പദ്ധതികള്‍. പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി മറ്റപ്പള്ളി, ബീന പ്രസാദ്, ജയ്‌മോന്‍ നെടുവേലി, പി ടി വര്‍ക്കി, കെ എന്‍ മധുസൂദനന്‍, സുനില്‍ കൊല്ലക്കാട്ട്, സെക്രട്ടറി പി ബ്രൈറ്റ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow