വണ്ടിപ്പെരിയാറില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വണ്ടിപ്പെരിയാറില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Aug 15, 2026 - 13:36
Aug 15, 2026 - 13:43
 0
വണ്ടിപ്പെരിയാറില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറിലെ വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ശാന്തി ഹരിദാസ് പതാക ഉയര്‍ത്തി നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ എസ് ജര്‍മലില്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് ആര്‍ രാമരാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണിമേഖല മുഖ്യപ്രഭാഷണം നടത്തി.  

Slide 1
Slide 2

വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന  സ്വാതന്ത്രദിന ആഘോഷം ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് പതാക ഉയര്‍ത്തി. വണ്ടിപ്പെരിയാര്‍ ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ഹെഡ്മാസ്റ്റര്‍ പുഷ്പരാജ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. 

Slide 1

വണ്ടിപ്പെരിയാര്‍ ഡൈമൂക്ക് ലൂഥറന്‍ എല്‍പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്  പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ എം ഡി സെല്‍വം, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

വ്യാപാര വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് ജയകുമാര്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. 

കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസിഡന്റ് എസ് അന്‍പുരാജ്  പതാക ഉയര്‍ത്തി സന്ദേശം നല്‍കി. നിരവധി വ്യാപാരികള്‍  പരിപാടിയില്‍ പങ്കെടുത്തു. 

ഐഎന്‍ടിയുസി ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മണിമേഖല പതാക ഉയര്‍ത്തി സന്ദേശം നല്‍കി. വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ എന്നിവര്‍ പങ്കെടുത്തു. 

വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ഇന്‍സ്‌പെക്ടര്‍ അമൃത് സിങ് നായക് പതാക ഉയര്‍ത്തി സന്ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ പരേഡ് നടത്തി. എക്‌സൈസ് ഓഫീസ്, വണ്ടിപ്പെരിയാര്‍ പോസ്റ്റ് ഓഫീസ്, കൂടാതെ  പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അങ്കണവാടികളിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.

വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ഗാന്ധിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  വനിതാ മുരുകന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് ജിമ്മിച്ചന്‍ അധ്യക്ഷനായി. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥന്‍ തമിഴ് സെല്‍വന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സെക്രട്ടറി പോള്‍ രാജ് കെ, ഭാരവാഹികളായ എം ഉദയസൂര്യന്‍, വസന്ത ലക്ഷ്മണന്‍, അനിത വിജയകുമാരി, ഉദയസൂര്യന്‍ ആര്‍, കുമാര്‍ കെ മുരുകേശന്‍, കനകരാജ് എസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow