കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം തുള്ളിയുറഞ്ഞ് പടയണിക്കോലങ്ങള്‍
കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം തുള്ളിയുറഞ്ഞ് പടയണിക്കോലങ്ങള്‍

ഇടുക്കി: കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ പടയണി അരങ്ങേറി. എരിയുന്ന ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ പടയണി കോലങ്ങള്‍ തുള്ളിയുറഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ക്ക് ആവേശമായി. ജില്ലയില്‍ പടയണി നടത്തുന്ന ഏക ക്ഷേത്രമാണിത്.
ഭൈരവിക്കോലം, ഗണപതിക്കോലം, കാലന്‍കോലം, മറുതക്കോലം എന്നിവ കെട്ടി കടമ്മനിട്ട ഗോത്രകലാകളരിയിലെ കലാകാരന്‍മാര്‍ തുള്ളിയുറഞ്ഞു.
കവുങ്ങിന്‍പാളകളില്‍ നിര്‍മിച്ച കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിലായിരുന്നു അവതരണം. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പടയണി കാണാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു
ക്ഷേത്രം ഭാരവാഹികളായ പി എസ് ഷാജി, എം ടി രാജു, എം ഡി വിപിന്‍ദാസ്, എം എം രാജന്‍, ടി ജി അജീഷ്, അനില്‍കുമാര്‍ എസ് നായര്‍, ദിനേശന്‍ കൂടാരത്തുകിഴക്കേതില്‍, പി കെ കൃഷ്ണന്‍കുട്ടി, പി എം ഷിജു, ശ്രീജിത്ത് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






