വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 8ന്: സ്വാഗതസംഘം രൂപീകരിച്ചു
വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 8ന്: സ്വാഗതസംഘം രൂപീകരിച്ചു
ഇടുക്കി: നവീകരിച്ച വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 8ന് ഉച്ചകഴിഞ്ഞ് 2ന് കായികമന്ത്രി വി അബ്ദുള്‍ റഹ്‌മാന്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണയോഗം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അന്തരിച്ച വാഴൂര്‍ സോമന്റെ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച 50 ലക്ഷം രൂപയും സര്‍ക്കാര്‍ വകയിരുത്തിയ 50 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിജോമോന്‍ വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, എംഎല്‍എയുടെ പി എ ആയിരുന്ന എം ഗണേശന്‍, വിവിധ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിജയികളായയവരെ അനുമോദിക്കും.
What's Your Reaction?

