കൊച്ചറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം: അണിനിരന്നത് 150 കുട്ടി പാപ്പാമാര്‍
കൊച്ചറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം: അണിനിരന്നത് 150 കുട്ടി പാപ്പാമാര്‍
ഇടുക്കി: വണ്ടന്‍മേട് കൊച്ചറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തില്‍ അണിനിരന്നത് 150 കുട്ടി പാപ്പാമാര്‍. കുരുന്നുകള്‍ മാലാഖമാരായും രാജാക്കന്‍മാരായും ആട്ടിടയന്‍മാരായും അണിനിരന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് മനംകവര്‍ന്ന ദൃശ്യനുഭവമാണ് സമ്മാനിച്ചത്. നെറ്റിത്തൊഴു ടൗണില്‍ പാപ്പാമാര്‍ ഗാനത്തിന് നൃത്തച്ചുടവുകള്‍ വച്ചു. അധ്യാപകരുടെ നേതൃത്വത്തില്‍ ടൗണിലെത്തിയ പാപ്പാമാരെ രക്ഷിതാക്കളും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളുംചേര്‍ന്ന് സമ്മാനങ്ങളും കേക്കും നല്‍കി വരവേറ്റു. തുടര്‍ന്ന് കുട്ടി പാപ്പമാര്‍ കൊച്ചറ എകെഎം സ്‌കൂളിലെത്തി ക്രിസ്മസ് സന്ദേശം കൈമാറി. തുടര്‍ന്ന് നക്ഷത്ര, പുല്‍ക്കൂട് നിര്‍മാണ മത്സരവും നടത്തി.
What's Your Reaction?