നെടുങ്കണ്ടം ഇല്ലിപ്പാലത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാറിടിച്ച് അതിഥി തൊഴിലാളി മരിച്ചു 

നെടുങ്കണ്ടം ഇല്ലിപ്പാലത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാറിടിച്ച് അതിഥി തൊഴിലാളി മരിച്ചു 

Dec 16, 2025 - 10:41
 0
നെടുങ്കണ്ടം ഇല്ലിപ്പാലത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാറിടിച്ച് അതിഥി തൊഴിലാളി മരിച്ചു 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ഇല്ലിപ്പാലത്ത് കോണ്‍ഗ്രസ് നേതാവ് മുകേഷ് മോഹനന്റെ വാഹനമിടിച്ച് അതിഥി തൊഴിലാളി  മരിച്ചു. മധ്യപ്രദേശ് മാണ്ഡ്‌ല സ്വദേശി ജഗദീഷ് മന്ദുസിങ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7 ഓടെയാണ് അപകടം. റോഡില്‍ ഇരിക്കുകയായിരുന്ന ജഗദീഷിനെ മുകേഷ് ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ ജഗദീഷിനെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ മുകേഷ് മോഹനെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow