മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന നടത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന നടത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി. കേന്ദ്ര ജല കമ്മിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിധറിന്റെ അധ്യക്ഷതയിലുള്ള സമിതി തേക്കടിയില്‍നിന്ന് ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തി ഷട്ടറുകള്‍ ഉയര്‍ത്തി അതിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചു. തുടര്‍ന്ന് ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് പരിശോധിക്കുകയും ഉച്ചയ്ക്കുശേഷം കുമളിയിലെ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തിന്റെ പ്രതിനിധികളായി കേരള ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കോശി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലെവിന്‍സ് ബാബു, തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ സാം ഇര്‍വിന്‍, സെല്‍വം എന്നിവരും സമിതിയിലുണ്ടായിരുന്നു. 135.70 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്.
What's Your Reaction?