ഇരട്ടയാറില്‍ റോഡ് തുറന്നുനല്‍കി: നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് രണ്ടുദിവസത്തിനുള്ളില്‍ പാലിച്ച് പഞ്ചായത്തംഗം ഷീബ അജയ്
ഇരട്ടയാറില്‍ റോഡ് തുറന്നുനല്‍കി: നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് രണ്ടുദിവസത്തിനുള്ളില്‍ പാലിച്ച് പഞ്ചായത്തംഗം ഷീബ അജയ്
ഇടുക്കി: നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടുദിവസത്തിനകം പാലിച്ച് ഇരട്ടയാര്‍ പഞ്ചായത്തംഗം ഷീബ അജയ് കളത്തുക്കുന്നേല്‍. ഇരട്ടയാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ സികെ പടി റോഡില്‍നിന്ന് ഗൗരിപ്പാറയിലേക്കുള്ള റോഡ് തുറന്നുനല്‍കിയാണ് വാഗ്ദാനം നിറവേറ്റിയത്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നാട്ടുകാര്‍ റോഡിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിജയിച്ചാല്‍ പാത ഗതാഗതയോഗ്യമാക്കി തുറന്നുനല്‍കാമെന്ന് ഷീബ ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഷേര്‍ളി സല്‍ജുവിനെതിരെ 74 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷീബ വിജയിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ റോഡ് എട്ടടി വീതിയില്‍ വാഹനം കടന്നുപോകത്തക്കവിധം സഞ്ചാരയോഗ്യമാക്കി തുറന്നുനല്‍കി. മുമ്പ് ഇടുങ്ങിയ പാതയില്‍ കാല്‍നടയാത്ര മാത്രമേ സാധ്യമായിരുന്നുള്ളൂ. വാഹനം കടന്നുപോകത്തക്കവിധം സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്. പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്യുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഡിസിസി സെക്രട്ടറി വൈ സി സ്റ്റീഫന്‍, കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, പഞ്ചായത്തംഗം റെജി ഇലപ്പുലിക്കാട്ട്, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സോണി മടത്തുംമുറി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?