തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മികച്ച വിജയം
തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മികച്ച വിജയം
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച നേട്ടം കൊയ്ത് യൂത്ത് കോണ്‍ഗ്രസ്. അങ്കത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം വിജയിച്ചു കയറി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ടോണി തോമസ്, സംസ്ഥാന സെക്രട്ടറി ജോമോന്‍ പുഷ്പകണ്ടം, മാത്യു കെ ജോണ്‍, ജോബിന്‍ മാത്യു അയ്മനം തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം മികച്ച് ഭൂരിപക്ഷ്തതിലാണ് വിജയിച്ചത്. യുഡിഎഫ് ഇത്തവണ തദ്ദേശ പോരിന് ഒരുങ്ങിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന് മുമ്പെങ്ങും ലഭിക്കാത്ത പരിഗണനയാണ് നല്‍കിയതെന്നാണ് യുവ ജന പ്രസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഇടത് കോട്ട പിടിച്ചെടുത്താണ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ താരങ്ങളായി മാറിയത്. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനില്‍നിന്നും വൈസ് പ്രസിഡന്റ് ടോണി തോമസ് ഉപ്പുതറ ഡിവിഷനില്‍ നിന്നുമാണ് വിജയിച്ചത്. ഇരുഡിവിഷനുകളും ഇടത് സിറ്റിങ് സീറ്റുകളായിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിലെ പുഷ്പകണ്ടം വാര്‍ഡില്‍നിന്ന് വിജയിച്ച ജോമോന്‍ പുഷ്പകണ്ടത്തിലൂടെ ഈ വാര്‍ഡ് ആദ്യമായി കോണ്‍ഗ്രസ് പക്ഷത്തെത്തി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോമോനും കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക് ജോബിന്‍ മാത്യുവും പരിഗണയിലുണ്ട്.
What's Your Reaction?