ശിവസേന ജില്ലാ കണ്‍വന്‍ഷന്‍ നടത്തി   

ശിവസേന ജില്ലാ കണ്‍വന്‍ഷന്‍ നടത്തി   

Mar 16, 2026 - 17:49
 0
ശിവസേന ജില്ലാ കണ്‍വന്‍ഷന്‍ നടത്തി   
This is the title of the web page

ഇടുക്കി: ശിവസേന ജില്ലാ കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സിപിഐഎം നിലപാട് മാറ്റിയ സാഹചര്യത്തില്‍  ശബരിമലയിലെ കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്തിക്കൊണ്ട് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍  പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഇടതുപക്ഷ നിലപാട് തെരഞ്ഞെടുപ്പ് മാത്രം മുമ്പില്‍ കണ്ടുകൊണ്ടുള്ളതാണ്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരെ പ്രതികളാക്കി എടുത്ത ഒരു കേസുപോലും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഈ കാപട്യത്തില്‍  വിശ്വാസ സമൂഹം  വശംവദരാകരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റെജി കട്ടപ്പന അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ. രാജീവ് രാജധാനി, യുവസേന സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു വഴയില, യുവസേന ഓര്‍ഗനൈസിങ് സെക്രട്ടറി വൈശാഖ് ബി എസ്, ജില്ലാ സെക്രട്ടറി ബിബിന്‍ മാത്യു, ജില്ലാ നേതാക്കളായ ബിജുലാല്‍ നെടുങ്കണ്ടം, ശ്രീഭദ്ര ബിജു, ബൈജു അടിമാലി, സുസ്‌മേഷ്, രതീഷ്, ഷീജ ബിജു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow